Wednesday, September 24, 2014

പെരുച്ചാഴി





ആശയഗംഭീരനായ രാഷ്‌ട്രീയനേതാവാണ് ജഗന്നാഥൻ (മോഹൻലാൽ). നേതാവാണെന്നു പറഞ്ഞാലും അണികൾ എന്നു പറയാൻ ആകെ നമ്മൾ കാണുന്നത് രണ്ടു പേരെയാണ്: ജബ്ബാറും (ബാബുരാജ്) വർക്കിയും (അജു വർഗീസ്). രണ്ടു പേരും ഓൾവെ‌യ്‌സ് ഒട്ടിപ്പിടിച്ച് കൂടെ നടപ്പുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ശബരിമല ചവിട്ടാൻ വരുന്നവരുടെ ഇരുമുടിക്കെട്ടിന് നികുതി ഏർപ്പെടുത്തി മുല്ലപ്പെരിയാർ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുക എന്നതാണ് ഇദ്ദേഹം ആദ്യമായി അവതരിപ്പിക്കുന്ന ആശയം. അതു ഭയങ്കര സംഭവമായി. ഈ വൻവിജയത്തേത്തുടർന്ന് ജഗന്നാഥനെ തേടി അമേരിക്കയിൽ നിന്ന് ഒരു ജോലി വരുന്നു: കലിഫോർണിയ സ്റ്റേറ്റിന്റെ ഗവർണറാകാൻ മത്സരിക്കുന്ന ഒരു സായിപ്പിനെ എന്തെങ്കിലും വേല കാട്ടി വിജയിപ്പിക്കണം. അതിനുള്ള വേലകൾ ജഗന്നാഥൻ ഒന്നൊന്നായി കാട്ടുന്നതാണ് പെരുച്ചാഴിയുടെ പ്രധാന ഭാഗം.
FIRST IMPRESSION
മോഹൻലാ‌ൽ അഭിനയിച്ച പഴയ ഹിറ്റ് സിനിമകളിലെ ഡയലോഗുകളും പാട്ടുകളും സീനുകളും പുട്ടിനു പീര പോലെയിട്ട്, മറഞ്ഞുപോയ നല്ല കാലത്തെ ഓർമ്മപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പെരുച്ചാഴി പോലൊരു പെരും അപകടത്തിൽ പെട്ടിരിക്കുമ്പോൾ ആ നല്ല ഓർമകൾ ‘ഏതു കുന്നിനും ഒരു കുഴിയുണ്ട് ‘ എന്നു സമാധാനിക്കാൻ നമ്മളെ സഹായിക്കും.
തമാശകൾ തറയാണെങ്കിലും കാണുന്നവർക്ക് ചിരി വന്നെന്നു വരും. പക്ഷേ, ചിരിപ്പിക്കാനായി മാത്രം തറ വേലകൾ കാണിക്കുന്നത് സിനിമ പോലൊരു ബഹുജനസമ്പർക്കമാധ്യമത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കുന്നത് നന്ന്. ഉദാഹരണത്തിന്, കുലുങ്ങുന്ന ഒരു കാറിനെ നോക്കി “സെക്സ്.. സെക്സ്..” എന്ന് ആരെങ്കിലും അലറിക്കൊണ്ടിരുന്നാൽ ചിരിക്കാൻ തോന്നുന്ന പലരുമുണ്ടാവും. പക്ഷേ, അങ്ങനെ തമാശയുണ്ടാക്കണോ എന്നതാണ് ചോദ്യം.
SECOND THOUGHTS
ലൈംഗികതയെ ലജ്ജാവഹമായ ഒരു നേരമ്പോക്കോ സദാചാരധ്വംസകമായ ഒരു കുറ്റകൃത്യമോ ആയി ചിത്രീകരിക്കുന്നത് നമ്മുടെ സമൂഹവും സിനിമയും ഒരുപോലെ ചെയ്യുന്ന അപരാധമാണ്. ലൈംഗികതയേക്കുറിച്ചുള്ള ‘അളിപിളി’ പരാമർശങ്ങൾ മര്യാദയുടെ എല്ലാ അതിരുകളും വിട്ട് നമ്മുടെ മുഖത്തിടിക്കുന്ന അവസരങ്ങൾ ഈ സിനിമയിൽ പലപ്പോഴും കാണാം. (അതിലൊന്നാണ് നേരത്തെ പറഞ്ഞത്.)
“Sex is a simple phenomenon as hunger or thirst; there is nothing more to it. It is as simple as the trees bringing flowers and fruits – you don’t condemn the flowers. Flowers are sex; it is through the flowers that the tree is sending its seeds, its potentiality, to other trees.
When a peacock dances you don’t condemn it, but the dance is sex; it is to attract the female. When the cuckoo calls you don’t condemn it; it is sex. The cuckoo is simply declaring, “I am ready.” The cuckoo is simply calling forth the woman. The sound, the beautiful sound, is just a seduction; it is courtship. If you watch life you will be surprised. The whole of life is through sex. Life reproduces itself through sex. It is a natural phenomenon, don’t drag unnecessary rationalizations into it.” ഓഷോ പറഞ്ഞതാണ്. പൂ വിരിയുന്നതു പോലെ സുന്ദരവും സാധാരണവുമായ ഒരു കാര്യത്തെ ആലോചിച്ചും പറഞ്ഞും അശ്ലീലമാക്കരുതെന്ന് ചുരുക്കം. എന്നാണാവോ നമ്മളിതൊക്കെ പഠിക്കുക!!
LAST WORD
ലോജിക് വീട്ടിൽ വച്ചിട്ടു വരണമെന്ന അറിയിപ്പോടു കൂടിയാണ് അരുൺ വൈദ്യനാഥൻ എഴുതി സംവിധാനം ചെയ്‌ത പെരുച്ചാഴി ആരംഭിക്കുന്നത്. അതിന്റെ കൂടെ നമ്മുടെ ശരീരവും വീട്ടിൽത്തന്നെ വച്ചാൽ വല്ല കിലുക്കത്തിന്റെയോ നാടോടിക്കാറ്റിന്റെയോ ഡി വി ഡി കണ്ട് ആനന്ദിക്കാം.

No comments:

Post a Comment