എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും കവിയും കാമുകനും ഭ്രാന്തനുമൊക്കെയായിരുന്ന കെ ടി എൻ കോട്ടൂർ എന്ന കോട്ടൂരുകാരൻ കൊയിലോത്തുതാഴെ നാരായണന്റെ (ദുൽക്കർ സൽമാൻ) ജീവിതമന്വേഷിച്ചുപോവുകയാണ് രവി ചന്ദ്രശേഖർ (ദുൽക്കർ സൽമാൻ) എന്ന ബ്ലോഗറും നാടകപ്രവർത്തകനുമൊക്കെയായ ചെറുപ്പക്കാരൻ. കോട്ടൂരിലെ മാർജിനലൈസ്‌ഡ് മനുഷ്യരെ മനുഷ്യരാക്കുക എന്നതായിരുന്നു നാരായണന്റെ സ്വപ്നം. അവരെ സ്വതന്ത്രരാക്കാനായി അയാൾ പലതും ചെയ്തു. അവർക്കതൊന്നും ആവശ്യമില്ല എന്ന് അയാൾ വേദനയോടെ മനസ്സിലാക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് നാരായണൻ അപ്രത്യക്ഷനായതാണ്. പിന്നെ ഒരു വിവരവുമില്ല. എങ്ങോട്ടു പോയെന്നോ എന്തിനാണു പോയതെന്നോ പോലും അറിയില്ല. നാരായണന്റെ ജീവിതത്തിലെ കാണപ്പെടാത്ത ഏടുകൾ തിരഞ്ഞുപിടിക്കുന്ന രവി അയാളുടെ കഥ ഒരു നാടകമാക്കുന്നു.
FIRST IMPRESSION
എങ്ങനെയുണ്ട് എന്നാരെങ്കിലും ചോദിച്ചാൽ ‘കുഴപ്പമില്ല’ എന്നു പറയാവുന്ന സിനിമയാണ് രഞ്ജിത് എഴുതി സംവിധാനം ചെയ്‌ത ‘ഞാൻ’. രഞ്ജിത്തിന്റെ മുൻചിത്രമായ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന തട്ടിക്കൂട്ട് നിർമിതിയേക്കാൾ ഭേദപ്പെട്ട ഒരു അതിസാധാരണ സിനിമ. പക്ഷേ, രഞ്ജിത്തിനേപ്പോലെ സമർത്ഥനായ ഒരു സംവിധായകൻ അങ്ങനെ ‘കുഴപ്പമില്ലാത്ത’ സിനിമകൾ എടുത്താൽ മതിയോ?

ഒരു നല്ല സിനിമയ്‌ക്കു വേണ്ട ഒരുപാട് ഇൻഗ്രീഡിയന്റ്‌സ് ഈ സിനിമയിലുണ്ട്: ടി പി രാജീവന്റെ ‘കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും’ എന്ന നോവലിന്റെ പിൻബലം, വിഭവസമ്പന്നമായ പശ്ചാത്തലം, സാധാരണമല്ലാത്ത ഒരു ജീവിതം, മികച്ച അഭിനേതാക്കൾ.. അങ്ങനെ പലതും.
അഭിനേതാക്കളാണ് ഈ സിനിമയുടെ ഏറ്റവും വലിയ ബലം. ദുൽക്കർ സൽമാനും സുരേഷ് കൃഷ്‌ണയും ഹരീഷ് പേരടിയും സൈജു കുറുപ്പും മുതൽ സജിത മഠത്തിലും അനുമോളും മുത്തുമണിയും വരെ ആണും പെണ്ണുമായി പ്രശസ്തരും പേരു പോലും അറിയാത്തവരുമായ സമർത്ഥരായ അഭിനേതാക്കളുടെ ഒരു നീണ്ട നിരയുണ്ട് ഞാനിൽ. അഭിനേതാവും കഥാപാത്രവും ഒന്നാകുന്ന അപൂർവസുന്ദരമായ കാഴ്ച കാട്ടിത്തരാൻ മാത്രമാണ് ഓരോരുത്തരും സ്ക്രീനിൽ വന്നത്. അവരിൽ ഒന്നാം സ്ഥാനം വല്യഞ്ചേരി കുട്ടിശങ്കരൻ എന്ന നാട്ടുപ്രമാണിയായ രഞ്ജി പണിക്കർക്കാണ്. പണിക്കർ simply തകർത്തു!
രഞ്ജി പണിക്കരേപ്പോലെ ഗംഭീരമായ മറ്റൊന്ന് സൗണ്ട് ട്രാക്ക് ആണ്. സംഗീതമായും ശബ്ദങ്ങളായും ഈ സിനിമയുടെ ജീവൻ തുടിക്കുന്നത് അവിടെ കേൾക്കാം. അതിന്റെ ക്രെഡിറ്റ് ബിജി ബാലിനായിരിക്കണം.
വളരെ കോംപ്ലക്സ് ആയ സ്ത്രീ-പുരുഷ ബന്ധങ്ങൾ രഞ്ജിത്തിന്റെ മിക്ക സിനിമകളിലുമെന്ന പോലെ ഇതിലുമുണ്ട്. പുരുഷന് സ്ത്രീ ആരാണ് എന്ന അന്വേഷണം അദ്ദേഹം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമയിലും അക്കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല; അന്വേഷണം അഭംഗുരം തുടരുക മാത്രം ചെയ്യുന്നു.
SECOND THOUGHTS
വളരെ കൺഫ്യൂസ്‌ഡ് ആയ കഥാപാത്രമാണ് ഞാനിലെ മുഖ്യനായ കെ ടി എൻ കോട്ടൂർ. അതുപോലെ തന്നെ എല്ലായ്‌പ്പോഴും ഒറ്റയുമാണ് അയാൾ. വളരെ കുഴഞ്ഞുമറിഞ്ഞ ഒരു കഥാപാത്രം. എങ്ങോട്ടാണു പോകുന്നതെന്നോ എന്താണു ചെയ്യുന്നതെന്നോ ഒരു പിടിയുമില്ല കോട്ടൂരിന്. അപാരമായ സാധ്യതകളുള്ള കഥാപാത്രം. പക്ഷേ, കോട്ടൂരിന്റെ ലക്ഷ്യങ്ങളേക്കുറിച്ചോ ചെയ്തികളേക്കുറിച്ചോ സംവിധായകനും വലിയ പിടിപാടൊന്നുമില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പരാജയം. സ്ക്രീനിൽ നമ്മൾ കാണുന്ന കെ ടി എൻ കോട്ടൂരിനപ്പുറത്ത് ഒരു കെ ടി എൻ കോട്ടൂരുണ്ട്. സത്യത്തിൽ അയാളെ കണ്ടെത്താനായിരുന്നു രഞ്ജിത്ത് ശ്രമിക്കേണ്ടിയിരുന്നത്. അതു സംഭവിക്കാഞ്ഞതുകൊണ്ട് അസാധാരണത്വങ്ങൾ നിറഞ്ഞ ഒരു മനുഷ്യന്റെ പുറംകാഴ്ചകൾ മാത്രമായി ‘ഞാൻ’ അവസാനിച്ചു.

ആദ്യം പറഞ്ഞതുപോലെ കോട്ടൂരിനു പല മുഖങ്ങളുണ്ട്. ഇതിൽ ഏതാണ് ഈ സിനിമയിൽ ഫോക്കസ് ചെയ്യപ്പെടേണ്ടതെന്ന് രഞ്ജിത്ത് ആലോചിച്ചിട്ടുപോലുമുണ്ടെന്ന് തോന്നുന്നില്ല. കെ ടി എൻ കോട്ടൂരിന്റെ കഥ എന്തുകൊണ്ട് എഴുതപ്പെടുന്നു എന്ന് രാജീവന്റെ നോവൽ വായിക്കുന്ന ആർക്കും മനസ്സിലാകും; എന്താണ് ആ നോവൽ പറയാൻ ശ്രമിക്കുന്നതെന്നും. എന്നാൽ, സിനിമയിൽ എത്തിയപ്പോഴേക്കും കഥക്ക് ഈ രണ്ടു ഗുണങ്ങളും നഷ്ടപ്പെടുന്നു.
അശ്രദ്ധ സിനിമയിലെമ്പാടും കാണാം. ഒരേ ഭാഷാപശ്ചാത്തലമുള്ള കഥാപാത്രങ്ങളിൽ ചിലർ ചതുരവടിവിൽ അച്ചടിമലയാളം വിളമ്പുമ്പോൾ ചിലരുടെ നാവിൽ ഒന്നാന്തരം സ്‌ലാങ് വരും; സ്‌ലാങ്ങിൽ ചോദ്യം, ചതുരത്തിൽ ഉത്തരം അല്ലെങ്കിൽ ചതുരത്തിൽ ചോദ്യം സ്‌ലാങ്ങിൽ ഉത്തരം. ട്രൗസറിന്റെ അടിയിൽ വളരെ പ്രകടമായി ബ്രീഫ് ലൈൻ കാണിക്കുന്ന വള്ളിനിക്കറുമായി ഒരു പയ്യനേയും കണ്ടു. എല്ലാവരും കോണകം കെട്ടി നടക്കുന്ന അക്കാലത്ത് എവിടെയാണ് ഇന്നത്തെ മാതിരിയുള്ള ഇന്നർവെയറുകൾ!
“ഊ..ഹാ.. ഊ.. ഹാ” എന്നോ മറ്റോ വായ്‌ത്താരിയിട്ട് ഒന്നര ഡസൻ യൂണിഫോംധാരികൾ ഒരു സ്റ്റേജിൽ കിടന്ന് വട്ടം കറങ്ങുന്ന പരിപാടിയെ നാടകം എന്നു വിളിക്കുകയും അതു ഭയങ്കര സംഭവമാണെന്ന് വെറുതേ സംഭ്രമിക്കുകയും ചെയ്യുന്നവർ ഇപ്പോഴും ഈ നാട്ടിൽ ഉണ്ടോ? സംശയമാണ്. പക്ഷേ, ഈ സിനിമയുടെ സംവിധായകൻ ധരിച്ചിരിക്കുന്നത് നേരെ മറിച്ചാണെന്നു തോന്നുന്നു. സിനിമയിലെ ജോയ് മാത്യുവും സിനിമയിലെ മുരളി മേനോനുമൊക്കെ ചേർന്നുണ്ടാക്കുന്ന നാടകം കണ്ടാൽ നാടകത്തിന്റെ മേൽവിലാസം ഇപ്പോഴുമുള്ള യഥാർത്ഥ ജോയ് മാത്യുവും യഥാർത്ഥ മുരളി മേനോനും ഓടി രക്ഷപ്പെടും. പോസ്റ്റ് മാൻ കത്തുമായി വരുന്ന അവസാന നാടകസീനൊക്കെ നമ്മുടെ മുഖത്തുണ്ടാക്കുന്നത് ഒരു പരിഹാസച്ചിരിയല്ലാതെ മറ്റൊന്നുമല്ല.
LAST WORD
നല്ലൊരു സിനിമ സൃഷ്‌ടിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ആഗ്രഹം കൊണ്ടു മാത്രം എല്ലാം ശരിയാകണമെന്നില്ല എന്നതിനു നല്ലൊരു ഉദാഹരണമായതല്ലാതെ ‘ഞാൻ’ മികച്ച സിനിമയായില്ല.

No comments:
Post a Comment